തമിഴ്നാട് തിരുനെൽവേലിയിലെ മാലിന്യം കേരളം നീക്കം ചെയ്യും 

DECEMBER 21, 2024, 8:29 PM

 തിരുവനന്തപുരം: തമിഴ്നാട് തിരുനെൽവേലിയിലെ മാലിന്യങ്ങൾ കേരളം നീക്കം ചെയ്യും.

ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെ ഇടപെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് മാലിന്യം നീക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിൽ തമിഴ്നാട് അതൃപ്തി അറിയിച്ചിരുന്നു. 

ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ സർക്കാർ രൂപീകരിച്ചു. ഇന്നുതന്നെ മാലിന്യം പൂർണമായി നീക്കം ചെയ്യാനാണ് സർക്കാർ ആലോചന. 

vachakam
vachakam
vachakam

ക്ലീൻ കേരള കമ്പനിക്കും തിരുവനന്തപുരം കോർപ്പറേഷനുമാണ് ചുമതല.   ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലായിരിക്കും മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. 

അതിനിടെ മാലിന്യം തള്ളിയതിൽ 2 പേർ കൂടി അറസ്റ്റിലായി. കേരള സ്റ്റേറ്റ് മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സൂപ്പർവൈസർ നിതിൻ ജോർജ്, ട്രക്ക് ഡ്രൈവർ ചെല്ലതുറ എന്നിവരാണ് അറസ്റ്റിലായത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam