ആറും എട്ടും വയസുള്ള കുട്ടികള്‍ ബലിയാടുകളാകുന്നു; മൂന്നാം ഘട്ട പരിശോധനയില്‍ ശൈശവ വിവാഹത്തിന് പിടിയിലായത് 416 പേര്‍

DECEMBER 22, 2024, 1:11 AM

ആറും എട്ടും വയസുള്ള കുട്ടികള്‍ ബലിയാടുകളാകുന്നു; മൂന്നാം ഘട്ട പരിശോധനയില്‍ ശൈശവ വിവാഹത്തിന് പിടിയിലായത് 416 പേര്‍

ഗുവാഹത്തി: ശൈശവ വിവാഹങ്ങള്‍ക്കെതിരെ അസമില്‍ കര്‍ശന നടപടി.  ശൈശവ വിവാഹം തടയാനുളള മൂന്നാം ഘട്ട പരിശോധനയില്‍ 416 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അറസ്റ്റിലായവരെ വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ശൈശവ വിവാഹത്തിനെതിരായ പോരാട്ടം അസമില്‍ തുടരുകയാണ്. ഇതിനെതിരായ മൂന്നാം ഘട്ട ഓപ്പറേഷന്റെ ഭാഗമായി 416 പേരെ അറസ്റ്റ് ചെയ്യുകയും 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്വേഷണം മുന്നോട്ട് പോകും. ശൈശവ വിവാഹമെന്ന സാമൂഹിക തിന്മ അവസാനിക്കുന്നത് വരെ പോരാടുമെന്നും ഹിമന്ത ബിശ്വശര്‍മ്മ എക്‌സില്‍ കുറിച്ചു.

2023 ഫെബ്രുവരിയിലും ഒക്ടോബറിലുമായി ശൈശവ വിവാഹത്തിനെതിരെ അസം സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഫെബ്രുവരിയില്‍ 3,483 പേരെ അറസ്റ്റ് ചെയ്യുകയും 4,515 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ 915 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 710 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.

മുസ്ലീം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതം കൊണ്ട് കളിക്കാന്‍ ആരെയും അനുവദിക്കില്ല. 2026 ന് മുമ്പ് സംസ്ഥാനത്തെ ശൈശവ വിവാഹങ്ങള്‍ക്ക് തടയിടും. ആറും എട്ടും വയസുവരെയുള്ള കുട്ടികളെയാണ് ബലിയാടുകളാക്കുന്നത്. താന്‍ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം അസമില്‍ ശൈശവ വിവാഹം നടത്താന്‍ അനുവദിക്കില്ലെന്നും ഹിമന്ത ബിശ്വശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam