ദീർഘദൂര ബാലിസിറ്റിക് മിസൈൽ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേർപ്പെടുത്തി അമേരിക്ക

DECEMBER 22, 2024, 6:23 AM

വാഷിംഗ്ടൺ: ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസിറ്റിക് മിസൈൽ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേർപ്പെടുത്തി അമേരിക്ക. പാക് സർക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജൻസിക്കുൾപ്പെടെയാണ് ഉപരോധമേർപ്പെടുത്തിയിരിക്കുന്നത്.

കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായാണ് അമേരിക്കയുടെ നീക്കം. പാകിസ്താനിലെ ഇസ്ലാമാബാദിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഡെവലപ്‌മെന്റ് കോംപ്ലക്‌സ് (NDC), പാകിസ്താന്റെ ലോംഗ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്.

ഷഹീൻസീരീസ് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ബാലിസ്റ്റിക് മിസൈലുകൾ പാകിസ്താൻ വികസിപ്പിച്ചതിന് ഉത്തരവാദി എൻഡിസിയാണെന്ന് അമേരിക്ക വിലയിരുത്തുന്നു. പാകിസ്താനിലെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന അക്തർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ്, പാകിസ്താന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിലേക്ക് നിരവധി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് എൻഡിസിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പാകിസ്താനിലെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന അഫിലിയേറ്റ്‌സ് ഇന്റർനാഷണൽ, പാകിസ്താന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിനെ പിന്തുണച്ച് എൻഡിസിക്കും മറ്റുള്ളവർക്കുമായി മിസൈൽ ബാധകമായ ഇനങ്ങളുടെ സംഭരണം സുഗമമാക്കി. പാകിസ്താനിലെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന റോക്ക്‌സൈഡ് എന്റർപ്രൈസ്, പാകിസ്ഥാന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിലേക്ക് നിരവധി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് എൻഡിസിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് എന്നും അമേരിക്ക പ്രസ്താവനയിലൂടെ വ്യക്തമാക്കി. എന്നാൽ അമേരിക്കൻ ഉപരോധം പക്ഷപാതപരവും ദൗർഭാഗ്യകരവുമെന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam