2024 മെയ് 6ന് ന്യൂയോർക്ക് കിങ്‌സ് കൗണ്ടി കോടതിയിൽ മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനും ഗോപിനാഥകുറുപ്പിനും എതിരായി ഫയൽ ചെയ്തിരുന്ന കേസിൽ കേസിന്റെ ജൂറിസ്ഡിക്ഷൻ ന്യൂയോർക്ക് സ്റ്റേറ്റ് അല്ല എന്ന കാരണം കാണിച്ച് ഡിസംബർ 12ന് കേസ് തള്ളി കോടതി വിധി വന്നു. കേസിന്റെ വിശദാംശങ്ങളിലേക്ക് കോടതി കടന്നിട്ടില്ല.
ഇതിനു മുൻപ് കേസ് കൈകാര്യം ചെയ്തിരുന്ന രണ്ട് ജഡ്ജിമാരും ജൂറിസ്ഡിക്ഷൻ സ്വീകരിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് ഫയൽ ചെയ്ത ആദ്യ ദിവസം തന്നെ ജൂറിസ്ഡിക്ഷൻ ന്യൂയോർക്ക് ആണെന്ന് തീർച്ചപ്പെടുത്തിയിരുന്നതാണ്. അതുകൊണ്ടു തന്നെ ഈ വിധിക്കെതിരായി
അപ്പീൽ നൽകുവാൻ ട്രസ്റ്റീ ബോർഡ് തീരുമാനിച്ചിരിക്കുന്നു. സംഘടനയുടെ ബൈലാ അനുശാസിക്കുന്ന പ്രകാരം 15ൽ 11 അംഗങ്ങൾ പിന്തുണക്കുന്ന ഡോ. രഞ്ജിനി പിള്ള തന്നെ ട്രസ്റ്റീ ബോർഡ് ചെയർമാനായി തുടരുന്നതാണ്. ഈ തീരുമാനം സംഘടനയുടെ ജുഡീഷ്യൽ കൗൺസിൽ നേരത്തെ തന്നെ ശരി വച്ചിട്ടുണ്ട്.
കേസിന്റെ വിശദവിവരങ്ങൾ ന്യൂയോർക്ക് കോടതിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
https://iapps.courts.state.ny.us/nyscef/DocumentList?docketId=/EbfzF0YXEhjduEZgLXD4g==&dis play=all
ഡിസംബർ 12ലെ വിധിയുടെ പകർപ്പ് കയ്യെഴുത്തു കോപ്പി മാത്രമേ ലഭിച്ചിട്ടുള്ളു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്