കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ പരോളിൽ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരോൾ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മരണം.
ഇന്ന് ഉച്ചയോടെയാണ് പയഞ്ചേരി സ്വദേശിയായ വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്. 2008 ജൂൺ 23 ആയിരുന്നു കക്കയങ്ങാട്ട് ഇറച്ചി കടയിൽ ജോലി ചെയ്തിരുന്ന സൈനുദ്ദീനെ സിപിഎം പ്രവർത്തകർ വെട്ടികൊന്നത്. കേസിൽ 2014 മാർച്ചിലാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്