കൊച്ചി: ഐഎസ്‌എല്‍ ഫുട്‌ബോള്‍ പ്രമാണിച്ച് കൂടുതല്‍ സർവീസുമായി കൊച്ചി മെട്രോ. ഞായറാഴ്ച രാത്രി 9.30 മുതല്‍ 11 വരെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും നടത്തും.
രാത്രി 9.35, 9.43, 9.52, 10, 10.9, 10.17, 10.26, 10.37, 10.48,11 എന്നീ സമയങ്ങളിലായി തൃപ്പൂണിത്തുറയിലേക്കും 9.34, 9.43, 9.51, 10, 10.08, 10.17, 10.25, 10.37, 10.49, 11 നും ആലുവയിലേക്കും സര്‍വീസ് ഉണ്ടാകും.
ഐഎസ്‌എല്‍ ഫുട്ബോളിലെ ഈ വർഷത്തെ അവസാന ഹോം മത്സരത്തില്‍ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. വൈകുന്നേരം 7.30ന് മത്സരം ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്