മറയൂർ: അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രസംഗം ആവർത്തിച്ച് എം.എം.മണി എം.എല്‍.എ. മറയൂർ ഏരിയാ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇത് ആവർത്തിച്ചത്.
അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കണം; ഇല്ലെങ്കില്‍ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നില്‍ക്കില്ല. അടിയുടെ കാര്യത്തില്‍ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ആശാനാണെന്നും അദ്ദേഹം പറഞ്ഞു.
'ഇടതുപക്ഷത്തിന്റെ ലക്ഷ്യം ഇന്ത്യയില്‍ ജനകീയ ജനാധിപത്യവിപ്ലവം നടപ്പാക്കുക എന്നതാണ്. അതിലൂടെ ജനകീയ ജനാധിപത്യ സർക്കാർ സ്ഥാപിക്കാനും കഴിയണം.
സോഷ്യലിസവും അതിന്റെ ഭാവിരൂപമായ കമ്യൂണിസവും നടപ്പാക്കുക എന്നതാണ് മുഖ്യം. ഇതിനായി സമാധാനപരമായി എല്ലാ മാർഗവും നമ്മള്‍ ഉപയോഗിക്കും- എം.എം.മണി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്