തടവുകാരില്‍ 70 വയസ് പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി

DECEMBER 21, 2024, 9:58 PM

തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി. സുപ്രീംകോടതി നിർദേശപ്രകാരമാണിത്.

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേർ 50 വയസ്സ് പിന്നിട്ടവരാണ്. വിചാരണത്തടവുകാരില്‍ പ്രായമേറിയവർ 44,955. 10.4 ശതമാനം പേർ.

കർണാടകയില്‍ ജയിലില്‍ കഴിയുന്ന 93-കാരിയുടെ ദുരന്തം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് പ്രായമേറിയവരെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്. 

vachakam
vachakam
vachakam

സർവേയുടെ അടിസ്ഥാനത്തില്‍ വിവരം ക്രോഡീകരിച്ച്‌ ജനുവരി ആദ്യവാരം അന്തിമ ലിസ്റ്റ് തയ്യാറാക്കും. അതിനുശേഷം ലീഗല്‍ സർവീസ് അതോറിറ്റിവഴി ജയില്‍മോചനത്തിനുള്ള നിയമനടപടി സ്വീകരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam