പി എഫ് തട്ടിപ്പ് ആരോപണം നിഷേധിച്ച്‌ റോബിൻ ഉത്തപ്പ

DECEMBER 21, 2024, 10:46 PM

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണം നിഷേധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് താരം ആരോപണങ്ങളില്‍ വിശദീകരണവുമായി രംഗത്തുവന്നത്.

കമ്ബനികളില്‍ തനിക്ക് എക്സിക്യൂട്ടീവ് പദവികളുണ്ടായിരുന്നില്ലെന്നും ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പിലും പങ്കാളിത്തമുണ്ടായിരുന്നില്ലെന്ന് ഉത്തപ്പ പറഞ്ഞു. 

കമ്ബനികളില്‍ ലോണിന്റെ രൂപത്തില്‍ ഞാൻ നല്‍കിയ സാമ്ബത്തികമായ സംഭാവനകള്‍ പരിഗണിച്ച്‌ 2018-19 ലാണ് ഡയറക്ടറായി നിയമിതനാകുന്നത്. എന്നാല്‍ എനിക്ക് സജീവമായ എക്സിക്യൂട്ടീവ് പദവികളുണ്ടായിരുന്നില്ല. 

vachakam
vachakam
vachakam

ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് താരം, ടിവി അവകാരകൻ, കമന്റേറ്റർ എന്നീനിലകളില്‍ പ്രവർത്തിക്കുന്നതിനാല്‍ കമ്ബനികളുടെ പ്രവർത്തനങ്ങളില്‍ പങ്കെടുക്കാൻ സമയം കിട്ടാറില്ല. നാളിതുവരെ എനിക്ക് നിക്ഷേപമുള്ള മറ്റൊരു കമ്ബനിയിലും എക്സിക്യൂട്ടീവ് പദവികള്‍ വഹിക്കുന്നുമില്ല. - ഉത്തപ്പ പ്രസ്താവനയില്‍ പറഞ്ഞു.

സെഞ്ച്വറീസ് ലൈഫ്സ്റ്റൈല്‍ ബ്രാണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ഉത്തപ്പ നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ ശമ്ബളത്തില്‍ നിന്ന് നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് പിടിച്ചിരുന്നെങ്കിലും നിക്ഷേപിച്ചിരുന്നില്ല.

23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കമ്ബനി വെട്ടിച്ചതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതാണ് റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam