ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡില്‍ തുക അടയ്ക്കാന്‍ വൈകുന്നവരില്‍ നിന്ന് 30 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീം കോടതി. ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
വിവിധ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.
മുപ്പത് ശതമാനത്തിലേറെ പലിശ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്. ഉപയോക്താക്കള്‍ക്ക് വിലപേശല്‍ ശേഷിയില്ലാത്തതിനാല്‍ ഇത്രയേറെ പലിശ ഈടാക്കരുതെന്നായിരുന്നു കമ്മിഷന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്