മുംബൈ: മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ച ദേഷ്യത്തില്‍ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്. മഹാരാഷ്ട്രയിലെ പർബാനിയില്‍ ഉത്തം കാലേ എന്നയാളാണ് ഭാര്യയെ തീകൊളുത്തിക്കൊന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വലിയൊരു തർക്കത്തിനിടയില്‍ ഭാര്യ മൈനയുടെ മേല്‍ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൈന മരിച്ചത്.
പെണ്‍കുഞ്ഞ് മാത്രം ജനിക്കുന്നതില്‍ എപ്പോഴും ഇയാള്‍ ഭാര്യയെ വഴക്ക് പറയുമായിരുന്നുവെന്നും അങ്ങനെ ഒരു വഴക്കിനിടയിലായിരുന്നു സംഭവമെന്നും ഭാര്യയുടെ സഹോദരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്