മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിതുല്‍ കുമാര്‍ സിആര്‍പിഎഫിന്റെ പുതിയ ഡയറക്ടര്‍ ജനറല്‍

DECEMBER 30, 2024, 8:57 AM

ന്യൂഡല്‍ഹി: സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിതുല്‍ കുമാര്‍ ചുമതലയേല്‍ക്കും. നിലവിലെ ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിംഗ് ചൊവ്വാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് വിതുല്‍ കുമാറിന് പുതിയ ചുമതല നല്‍കികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയനുസരിച്ച് സ്ഥിരം ചുമതലക്കാരനെ നിയമിക്കുന്നത് വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവുകള്‍ വരുന്നതുവരെയോ അദ്ദേഹം ഈ സ്ഥാനം വഹിക്കും. ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നുള്ള 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിതുല്‍ കുമാര്‍ നിലവില്‍ സിആര്‍പിഎഫിന്റെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുകയാണ്.

1968 ഓഗസ്റ്റ് 3 ന് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ജനിച്ച വിതുല്‍ കുമാര്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പൊലീസ് സേനയില്‍ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. 2009 ഫെബ്രുവരി 9-ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായി ചുമതലയേറ്റു. 2012 ല്‍ ഇന്‍സ്പെക്ടര്‍ ജനറലായും 2018 ല്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറലായും സ്ഥാനക്കയറ്റം ലഭിച്ചു. 2024 സെപ്റ്റംബറിലാണ് സിആര്‍പിഎഫിന്റെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറലായി ചുമതലയേല്‍ക്കുന്നത്.

പൊലീസ് സേനയിലെ സേവനങ്ങള്‍ക്ക് 2021ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും 2009 ലെ സ്വാതന്ത്ര്യ ദിനത്തില്‍ പൊലീസ് മെഡലും ഡയറക്ടര്‍ ജനറലിന്റെ കമന്‍ഡേഷന്‍ ഡിസ്‌കും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുള്ള ഐപിഎസ് ഓഫീസറാണ് അദ്ദേഹം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam