ബെംഗളൂരു: വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നായയുടെ കഴുത്തിൽ കെട്ടിയിരുന്ന ബെൽറ്റ് ഉപയോഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗൺസി രോഗം ബാധിച്ച് മരിക്കുന്നത്. ഒമ്പത് വയസായിരുന്നു മരിക്കുമ്പോൾ നായയുടെ പ്രായം. വീടിന് പിറകിലെ പറമ്പിൽ രാജശേഖരൻ തന്നെയാണ് ബൗൺസിയെ മറവുചെയ്തത്.
എന്നാൽ ഇതിന് ശേഷം രാജശേഖർ നിരാശയിലായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ബുധനാഴ്ച രാവിലെ മകന്റെ മുറിയിലെത്തിയ അമ്മയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്