18 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൌണ്ട് ; രക്ഷിതാക്കളുടെ സമ്മതം വേണം, കരട് പുറത്തിറക്കി കേന്ദ്രം

JANUARY 3, 2025, 10:49 PM

ദില്ലി : 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാൻ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് നിഷ്‌കർഷിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്, 2023ന്റെ കരട് രൂപം പുറത്ത്. 

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമത്തിന്റെ കരടാണ് കേന്ദ്രം പുറത്തിറക്കിയത്.   

ഇത് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം വേണം. 

vachakam
vachakam
vachakam

ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് നിയമത്തിന്റെ കരട് ഊന്നൽ നൽകുന്നത്. 

MyGov.in. എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam