സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ദേഹത്തേയ്ക്ക് തൂൺ തകർന്ന് വീണു; 15കാരിക്ക് ദാരുണാന്ത്യം 

JANUARY 5, 2025, 11:08 AM

ബെംഗളൂരു: ബഹുനില കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി സ്ഥാപിച്ച തൂണ്‍ തകര്‍ന്ന് ദേഹത്തേയ്ക്ക് വീണ് 15കാരി മരിച്ചതായി റിപ്പോർട്ട്. ബെംഗളൂരുവിലാണ് സംഭവം ഉണ്ടായത്. 

വി വി പുരത്ത് നിര്‍മാണം നടക്കുകയായിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് തൂൺ വീണത്. വി വി പുരത്തെ വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവുവാണ് അപകടത്തിൽ മരിച്ചത്.

നാഷണല്‍ കോളേജ് മെട്രോ സ്‌റ്റേഷന് സമീപമുള്ള നാഷണല്‍ ഹൈസ്‌കൂള്‍ റോഡിലേക്കാണ് തൂൺ തകര്‍ന്ന് വീണത്. ഈ സമയം സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുകയായിരുന്നു തേജസ്വിനി. തൂൺ തകർന്ന് കുട്ടിയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണിയോടെ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ തേജസ്വിനിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam