ദില്ലി: രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് ആറ് എച്ച്എംപിവി കേസുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവടങ്ങളിലായാണ് ആറ് കുട്ടികൾക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ആർക്കും ചൈനയുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ല.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. എങ്കിലും ജാഗ്രതയോടെ മുന്നോട്ടുപോകാനുള്ള നിർദ്ദേശം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
കർണ്ണാടകയിലാണ് ഇന്ത്യയിലെ ആദ്യത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചത്. രണ്ട് എച്ച്എംപിവി കേസുകൾ ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു.
എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്