തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടർന്നു ഇസ്താംബൂളിൽനിന്നും - കൊളംബോയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറക്കിയതായി റിപ്പോർട്ട്. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51 ന് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെർമിനലിൽ ഇറക്കിയത്.
കാലാവസ്ഥ മോശമാണെന്ന വിലയിരുത്തലിനെ തുടർന്ന് ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം ലാൻഡിങിന് അനുമതി ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്തേക്ക് ഇറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
10 ക്രൂ ഉൾപ്പെടെ 299 പേർ ഉണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർപോർട്ട് അധിക്യതർ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ യാത്ര തുടരും എന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്