ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ബെംഗളൂരുവിലെ ( ഐഐഎം-ബി ) വിദ്യാർത്ഥി ഹോസ്റ്റലിൻ്റെ രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. സുഹൃത്തുക്കളോടൊപ്പം തന്റെ 29-ാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്ക് ശേഷം ആണ് ദാരുണമായ അപകടം ഉണ്ടായത്.
ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ നിലയ് കൈലാഷ് ഭായ് പട്ടേൽ എന്ന വിദ്യാർഥിയാണ് മരിച്ചത്. മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ വീണതാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വിദ്യാർഥിയുടെ മരണത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ദുഃഖം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്