ഗുവാഹാട്ടി: അസമിലെ ദിമ ഹസാവോ ജില്ലയിലെ കല്‍ക്കരി ഖനിയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അധികാരികളെ സഹായിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, ക്വാറിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. വാട്ടര്‍ പമ്പിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ഖനിയില്‍ നിന്ന് വെള്ളം പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്.
വിശാഖപട്ടണത്ത് നിന്നാണ് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരെ എത്തിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 30 അംഗ സംഘവും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ടീമുമാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഇന്ത്യന്‍ ആര്‍മിയും അസം റൈഫിള്‍സും സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കല്‍ക്കരി ഖനി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ 1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പുനീഷ് നുനിസ എന്നയാളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്