ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കെജ്രിവാള്‍ നന്ദി പറഞ്ഞു. ദീദി എപ്പോഴും എഎപിയെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ ടിഎംസി ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മംമ്താ ദീദിയോട് ഞാന്‍ വ്യക്തിപരമായി നന്ദിയുള്ളവനാണ്. നന്ദി ദീദി. ഞങ്ങളുടെ നല്ലതും ചീത്തയുമായ സമയങ്ങളില്‍ നിങ്ങള്‍ എപ്പോഴും ഞങ്ങളെ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്തു' കെജ്രിവാള്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികളായ സമാജ്വാദി പാര്‍ട്ടിയും ശിവസേനയും (യുബിടി) കെജ്രിവാളിന്റെ പാര്‍ട്ടിക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ എഎപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 70 അംഗ ഡെല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിനും വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്