'എഴുതിവെച്ചോളു, കോലി വീണ്ടും ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കും'; വിരാട് കോലിക്കെതിരെയുള്ള വിമർശനത്തിൽ രവി ശാസ്ത്രി

JANUARY 8, 2025, 4:46 AM

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ബാറ്റിംഗ് പ്രകടനത്തോടെ വിരാട് കോലിക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് വിരമിക്കണമെന്നതടക്കം ഉള്ള ആവശ്യങ്ങളും ഉയർന്നിരുന്നു.

ഇപ്പോൾ ഈ ആവശ്യങ്ങൾക്കുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രി. നിങ്ങള്‍ എഴുതിവെച്ചോളു, കോലി വീണ്ടും ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമെന്ന് ആണ് ഐസിസി പ്രതിമാസ അവലോകനത്തില്‍ രവി ശാസ്ത്രി വ്യക്തമാക്കിയത്.

അതേസമയം കോലിയുടെ കരിയറില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും റിക്കി പോണ്ടിംഗിന്‍റെയുമെല്ലാം കരിയറിലും സംഭവിച്ചിട്ടുണ്ട് എന്നും കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താന്‍ ഏറ്റവും മികച്ച പ്രകടനമല്ല നടത്തുന്നതെന്ന് വിരാട് കോലിക്കും അറിയാം എന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

എന്നാല്‍ ഭേദപ്പെട്ട പ്രകടനം നടത്തി ടീമിന്‍റെ വിജയത്തില്‍ സംഭാവന ചെയ്യാന്‍ കോലിക്ക് കഴിയുന്നുണ്ട്. 23 കാരനായ യശസ്വി ജയ്സ്വാളിനും 25കാരനായ ശുഭ്മാന്‍ ഗില്ലിനും 26 വയസുള്ള റിഷഭ് പന്തിനും 21 വയസുള്ള നിതീഷ് റെഡ്ഡിക്കുമെല്ലാം വിരാട് കോലിയെപ്പോലൊരു കളിക്കാരന്‍റെ സാന്നിധ്യത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam