ചെൽസിക്ക് വീണ്ടും സമനില

JANUARY 6, 2025, 7:32 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും നിരാശ. തുടർച്ചയായി നാലാം മത്സരത്തിലും അവർ സമനില വഴങ്ങി പോയിന്റ് നഷ്ടപ്പെടുത്തി. മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് ചെൽസിയെ 1 -1 എന്ന സമനിലയിൽ തളച്ചത്.

മത്സരത്തിന്റെ 13-ാം മിനുറ്റിൽ തന്നെ ചെൽസി ലീഡെടുത്തു. കോൾ പാമർ ആയിരുന്നു ചെൽസിയെ മുന്നിലെത്തിച്ചത്. പാമറിന്റെ ഈ സീസണിലെ 13-ാം ലീഗ് ഗോളായിരുന്നു ഇത്.
സമനില ഗോളിനായി പൊരുതിയ ക്രിസ്റ്റൽ പാലസ് മത്സരത്തിന്റെ 82-ാം മിനുറ്റിൽ മറ്റേറ്റയിലൂടെ സമനില ഗോൾ കണ്ടെത്തി. എസെയുടെ അസിസ്റ്റിൽ നിന്നായിരുന്നു മറ്റേറ്റയുടെ ഗോൾ.

ഈ സമനിലയോടെ ചെൽസി ലീഗിൽ 36 പോയിന്റുമായി നാലാമത് നിൽക്കുകയാണ്. ക്രിസ്റ്റൽ പാലസ് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam