ടോട്ടനത്തെ തോൽപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ്

JANUARY 6, 2025, 3:05 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഫോം തുടർന്ന് ന്യൂകാസിൽ യുണൈറ്റഡ്. ഇന്ന് ടോട്ടനത്തെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിക്കാൻ ന്യൂകാസിൽ യുണൈറ്റഡിനായി. കഴിഞ്ഞ മത്സരത്തിൽ അവർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ്ട്രാഫോർഡിൽ ചെന്നും തോൽപ്പിച്ചിരുന്നു.

നാലാം മിനുട്ടിൽ സോളങ്കെയിലൂടെ സ്പർസ് ലീഡെടുത്തിരുന്നു. പോറോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. എന്നാൽ ഈ ലീഡ് രണ്ട് മിനുട്ടെ നീണ്ടു നിന്നുള്ളൂ. ആറാം മിനുട്ടിൽ ഗോർദനിലൂടെ ന്യൂകാസിൽ യുണൈറ്റഡ് സമനില നേടി. ബ്രൂണോ ഗുയിമാറസായിരുന്നു ഈ ഗോൾ ഒരുക്കിയത്.

38-ാം മിനുട്ടിലെ ഇസാകിന്റെ ഗോൾ ന്യൂകാസിലിനെ മുന്നിലെത്തിച്ചു. ഇതിനു ശേഷം ഏറെ ശ്രമിച്ചെങ്കിലും സ്പർസിന് സമനിലയിലേക്ക് ഒരു വഴി കണ്ടെത്താനായില്ല. ഈ വിജയത്തോടെ ന്യൂകാസിൽ 35 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 24 പോയിന്റുള്ള സ്പർസ് 11-ാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam