രണ്ടാം ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യപ്പെട്ട പാക്കിസ്ഥാൻ പൊരുതുന്നു

JANUARY 6, 2025, 2:54 AM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യപ്പെട്ടതിന് ശേഷം പാക്കിസ്ഥാന്റെ ഗംഭീര തിരിച്ചുവരവ്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 615 റൺസെന്ന കൂറ്റൻ സ്‌കോറിനുള്ള മറുപടി ആദ്യ ഇന്നിംഗ്‌സിൽ വെറും 194 റൺസിന് അവസാനിച്ചിരുന്നു. ഫോളോ ഓൺ ചെയ്യപ്പെട്ട് വീണ്ടും ബാറ്റിംഗ് ആരംഭിച്ച സന്ദർശകർ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 208 റൺസ് കൂടി വേണം.

സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന ക്യാപ്ടൻ ഷാൻ മസൂദ് (102*), ബാബർ അസം (81) എന്നിവർ നൽകിയ തകർപ്പൻ തുടക്കമാണ് പാക്കിസ്ഥാന് തുണയായത്. മാർക്കോ യാൻസന്റെ പന്തിൽ ബാബർ പുറത്തായി. 8 റൺസെടുത്ത നൈറ്റ് വാച്ച്മാൻ ഖുറാം ഷെഹ്‌സാദ് ആണ് ക്യാപ്ടന് കൂട്ട്. നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ 64ന് മൂന്ന് എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച പാക്കിസ്ഥാന് 130 റൺസ് മാത്രമാണ് അവസാന ഏഴ് വിക്കറ്റുകളിൽ കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്.

vachakam
vachakam
vachakam

ബാബർ അസം (58), മുഹമ്മദ് റിസ്‌വാൻ (46) എന്നിവർ ക്രീസിലുള്ളപ്പോൾ 118ന് മൂന്ന് എന്ന നിലയിൽ നിന്നാണ് 76 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അവസാനത്തെ ഏഴ് വിക്കറ്റുകൾ നഷ്ടമായത്. സൽമാൻ അലി ആഗ (19), ആമിർ ജമാൽ (15), ഖുറാം ഷെഹ്‌സാദ് (14), മിർ ഹംസ (13), മുഹമ്മദ് അബ്ബാസ് (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഖ്വെന മഫാക, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും മാർക്കോ യാൻസെൻ, വിയാൻ മൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam