നോട്ടിങ്ഹാം ഫോറസ്റ്റ് അവരുടെ ഗംഭീര ഫോം തുടരുകയാണ്. മോളിനക്‌സിൽ വോൾവർ ഹാംപ്ടൺ വാണ്ടറേഴ്‌സിനെ 3-0ന് പരാജയപ്പെടുത്തി കൊണ്ട് നോട്ടിംഗ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗ് ലീഡർമാരായ ലിവർപൂളിന് ആറ് പോയിന്റ് മാത്രം പിറകിൽ എത്തി.
മോർഗൻ ഗിബ്‌സ്‌വൈറ്റ്, ക്രിസ് വുഡ് എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകളും തായ്‌വോ അവോനിയിയുടെ ഇഞ്ചുറി ടൈം സ്‌ട്രൈക്കും ആണ് ഫോറസ്റ്റിന്റെ തുടർച്ചയായ ആറാം ലീഗ് വിജയം ഉറപ്പിച്ചത്.
ഈ വിജയത്തോടെ നുനോ എസ്പിരിറ്റോ സാന്റോയുടെ ടീം രണ്ടാം സ്ഥാനക്കാരായ ലിവർപൂളിനൊപ്പം എത്തി. ആഴ്‌സണലിനൊപ്പം 40 പോയിന്റ് അവർക്കുണ്ട്, എന്നാൽ ഗോൾ വ്യത്യാസത്തിൽ ആഴ്‌സണൽ മുന്നിൽ തന്നെ തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്