ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചതായി റിപ്പോർട്ട്. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണ് അപകടം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്. റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനൽ വഴി കുട്ടി താഴേക്ക് വീണുവെന്നാണ് പുറത്തു വരുന്ന വിവരം.
സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്