ഇടുക്കി: സി.പി.എമ്മിൽനിന്ന് സസ്പെൻഡുചെയ്യപ്പെട്ട മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ തിരികെ സിപിഎമ്മിലേക്കെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് തള്ളിയില്ല. രാജേന്ദ്രൻ പാർട്ടിയെയും പാർട്ടി രാജേന്ദ്രനെയും തള്ളി പറഞ്ഞിട്ടില്ല. മെമ്പർഷിപ്പ് പുതുക്കുന്ന കാര്യം രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ടെന്നും സി.വി. വർഗീസ് പറഞ്ഞു.
രാജേന്ദ്രൻ പാർട്ടിയെ തള്ളി പറയാത്തത് പാർട്ടിയോട് താൽപര്യമുള്ളതുകൊണ്ടെന്നാണ് വർഗീസ് പറയുന്നത്.
പാർട്ടി മെമ്പർഷിപ്പ് പുതുക്കുക എന്നത് രാജേന്ദ്രൻ ചെയ്യേണ്ടതാണെന്നും അംഗത്വം പുതുക്കിയാലേ ചുമതലയും ഘടകവും തീരുമാനിക്കുകയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്.
അതേസമയം ഉന്നയിച്ച പ്രശ്നങ്ങൾക്ക് കാരണമായവർ ഇപ്പോഴും നേതൃസ്ഥാനത്തുണ്ടെന്നും അവർ അവിടെ ഇരിക്കുന്നിടത്തോളം ഭീതിയോടെ കഴിയേണ്ടിവരുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്