കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതിൽ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്.
അത്രയും വലിയ ടോർച്ചർ വർഷങ്ങളായി ഞാൻ അനുഭവിക്കുകയായിരുന്നു, അതിൽ നിന്നും മറ്റും പ്രചോദനം ഉൾക്കൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂർ എന്ന വ്യക്തി ഞാൻ നിന്ന ഒരു വേദിയിൽ വച്ച് മോശമായ പല പരാമർശങ്ങളും നടത്തിയത്.
അത് കഴിഞ്ഞ് നിർത്താൻ പറഞ്ഞിട്ടും ഇത് വീണ്ടും വീണ്ടും ആവർത്തിക്കാൻ തുടങ്ങി. ഇത് എന്നെ ഒരാൾ വെല്ലുവിളിക്കുന്ന അവസ്ഥയിലായിപ്പോയി.
ഇവിടെ ഒരു നിയമമുണ്ട്. എന്നാൽ ഇയാൾ തുടർച്ചയായി പിന്നാലെ കൂടി ക്രിമിനൽ പ്രവർത്തി ചെയ്യുകയായിരുന്നു. ഒടുവിൽ ഇത് നിർത്തണം എന്ന ആഗ്രഹത്തോടെയാണ് ഞാനും കുടുംബവും തീരുമാനം എടുത്ത് ഇതിനെതിരെ നീങ്ങിയത്.
എല്ലാവരും ചേർന്ന് എടുത്ത തീരുമാനത്തിലാണ് കേസ് കൊടുത്തത്. തൻറെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്