നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുഎസ് കാപ്പിറ്റോൾ വിസിറ്റർ സെൻ്ററിലേക്ക് ഒരു വടിവാളും മൂന്ന് കത്തികളും എത്തിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് വാഷിംഗ്ടൺ ഡിസിയിലെ ഒരു മനുഷ്യനെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
നിയമനിർമ്മാണ സമുച്ചയത്തിൻ്റെ പ്രവേശന കവാടത്തിലെ എക്സ്-റേ സ്കാനറിൽ തടഞ്ഞുനിർത്തിയ മെൽ ജെ. ഹോണിനെതിരെ (44) അപകടകരമായ ആയുധം കൈവശം വച്ചതിന് അടക്കം ഒന്നിലധികം കുറ്റങ്ങൾ ചുമത്താൻ പദ്ധതിയിടുന്നതായി യുഎസ് കാപ്പിറ്റോൾ പോലീസ് പറഞ്ഞു.
“ഒരു നിമിഷം പോലും തങ്ങളുടെ കാവലിൽ വീഴ്ച ഉണ്ടാക്കാൻ കഴിയില്ലെന്ന് ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് അറിയാം, ഈ നിരന്തരമായ ശ്രദ്ധയാണ് കാമ്പസ് സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നത്" എന്ന് ” യുഎസ് കാപ്പിറ്റോൾ പോലീസ് മേധാവി ജെ. തോമസ് മാംഗർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം "കോൺഗ്രസിനോ പൊതുജനങ്ങൾക്കോ എതിരായി ഒരു ഭീഷണിയുമില്ലെന്ന്" അധികാരികൾ പിന്നീട് വിലയിരുത്തി.
ക്യാപിറ്റൽ വിസിറ്റർ സെൻ്ററിൻ്റെ വടക്കൻ വാതിലുകളിൽ സുരക്ഷാ സ്ക്രീനിംഗ് സമയത്ത്, ഞങ്ങളുടെ ഉദ്യോഗസ്ഥർ ഒരു മനുഷ്യൻ്റെ ബാഗിൽ ഒരു വെട്ടുകത്തി കണ്ടു, തുടർന്ന് ആളെ അറസ്റ്റുചെയ്ത്, വടിവാൾ കണ്ടുകെട്ടി" എന്നാണ് ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള പ്രസ്താവന.
ബാഗിൽ നിന്ന് മൂന്ന് കത്തികളും വെട്ടുകത്തിയും കണ്ടെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സുരക്ഷയെ മറികടന്ന് ആയുധങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചതിന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ ഉദ്ദേശം എന്തായിരുന്നു എന്ന് ഇതുവരെ വ്യക്തമല്ല. അപകടകരമായ ആയുധം കൈവശം വച്ചതിനും നിരോധിത ആയുധം കൈവശം വച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം ജനുവരി 20 ന് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി ക്യാപിറ്റോളും പരിസര പ്രദേശവും വർധിച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭവനരഹിതനായ ഒരാളെ ക്യാപിറ്റോൾ പോലീസ് പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്