പാലക്കാട്: പാലക്കാട് ലക്കിടി ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
ലക്കിടി തീരദേശ റോഡിന് സമീപമാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 4 ദിവസം പഴക്കം ഉള്ളതായി സംശയിക്കുന്നതായി ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
പകുതി പുഴയിലും പകുതി ഭാഗം തീരത്തുമായാണ് മൃതദേഹം കിടന്നിരുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയതായും ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്