തൃശൂര്‍: ഭാവഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തില്‍. പൂങ്കുന്നത്തെ വീട്ടില്‍ വെള്ളിയാഴ്ച എട്ട് മുതല്‍ 10 വരെയും റീജണല്‍ തിയേറ്ററില്‍ 12 വരെയും പൊതുദര്‍ശനം ഉണ്ടായിരിക്കും.
ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്ന പി. ജയചന്ദ്രന്‍ വ്യാഴാഴ്ച രാത്രി 7:54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. മലയാളിക്ക് മനസ്സിനോടേറ്റവുമടുത്ത മൃദുഗാനങ്ങള്‍ കൈമാറിയാണ് അദ്ദേഹത്തിന്റെ മടക്കം. അരനൂറ്റാണ്ടിന്റെ ഗാനസപര്യ, ആയിരത്തിലേറെ ഗാനങ്ങള്‍, ഏറക്കുറെ എല്ലാ ഗാനങ്ങളും ഹിറ്റ്. എന്നും ഹൃദയത്തിന്റെ സ്വരം, പ്രണയത്തിന്റെ ലയം എല്ലാം ചേര്‍ത്ത് മലയാളി അദ്ദേഹത്തിന് ഒരു പേര് നല്‍കി ഭാവഗായകന്‍.
1944 മാര്‍ച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായിട്ടാണ് പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന ജയചന്ദ്രന്റെ ജനനം.
ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ജയന്തി, പരേതരായ സുധാകരന്‍, സരസിജ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്