പി ജെ കുര്യൻ്റേത് സ്നേഹത്തോടെയുള്ള ഉപദേശം മാത്രം:  രമേശ് ചെന്നിത്തല 

JULY 14, 2025, 12:21 AM

തിരുവനന്തപുരം:   പി ജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല.  ആരെയും കുറ്റപ്പെടുത്തിയല്ല പിജെ കുര്യൻ പറഞ്ഞത്.

പിജെ കുര്യൻ്റെ വിമർശനങ്ങളെക്കുറിച്ച് പരിശോധിക്കും. അതിൽ തെറ്റുണ്ടെങ്കിൽ തിരുത്തും. പി ജെ കുര്യൻ്റേത് സ്നേഹത്തോടെയുള്ള ഉപദേശം മാത്രമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പിജെ കുര്യൻ കോൺഗ്രസിലെ മുതിർന്ന നേതാവാണ്. സദുദ്ദേശത്തോടെയാണ് യൂത്ത് കോൺഗ്രസിനെ പറ്റി പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനും പി ജെ കുര്യന് പിന്തുണ അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ഒമ്പത് വർഷമായി പ്രതിപക്ഷത്തിരിക്കുന്ന സംഘടനയാണ്. അതിൻ്റേതായ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഉണ്ട്.

തീക്ഷ്ണമായ സമരങ്ങളാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. മനോവീര്യം തകർക്കാനാണ് പിജെ കുര്യൻ അങ്ങനെ പറഞ്ഞതെന്ന് കരുതുന്നില്ല. പിജെ കുര്യന്റേത് ഒരു വിമർശനമായി മാത്രം കാണുന്നു. വാക്കുകളെ പോസിറ്റീവായി എടുക്കുന്നുവെന്നും വിജയ് ഇന്ദുചൂഡൻ പ്രതികരിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam