തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി കെഎസ്‌യു.
കെഎസ് യു സംസ്ഥാന ഉപാധ്യക്ഷൻ അരുൺ രാജേന്ദ്രനാണ് പിജെ കുര്യന് തുറന്ന കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
'ഇന്നോവ കാറിൽ ഗ്ലാസിട്ട് പോകുമ്പോൾ സമരം കാണാൻ കഴിയില്ല, എ സി മുറിയിലിരുന്ന് വാർത്ത കാണുമ്പോൾ കണ്ണട തുടച്ചുവെച്ച് കാണണം" എന്ന് കത്തിൽ പറയുന്നു.
'സാറിന്' ഞങ്ങളുമായൊന്നും ഒരു ബന്ധവും ഇല്ലാത്തത് കൊണ്ട് ഒരുപക്ഷെ ഇപ്പോൾ ജയിലിൽ കിടക്കുന്ന കെഎസ്‍യു ജില്ലാ പ്രസിഡന്റ് അടക്കം ഉള്ളവരെ അറിഞ്ഞെന്ന് വരില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അരുൺ വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്