തൃശൂർ: സിപിഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നാട്ടിക എംഎൽഎ സി.സി മുകുന്ദൻ. മുൻ പിഎ മസൂദ് കള്ള ഒപ്പിട്ട് സർക്കാരിൽ നിന്നും പണം തട്ടിയെന്ന് സി.സി മുകുന്ദൻ ആരോപിച്ചു.
കളവ് ചെയ്ത തന്റെ മുൻ പിഎയെ പാർട്ടി സംരക്ഷിക്കുകയാണ്.
മുൻ പിഎക്ക് പാർട്ടിയുടെ സംരക്ഷണം ലഭിക്കുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും മുകുന്ദൻ പറഞ്ഞു.
പാർട്ടി സ്ഥാനം നഷ്ടമായതല്ല ഇപ്പോഴത്തെ വലിയ പ്രശ്‌നം. കടംകേറി തന്റെ വീട് ജപ്തി ഭീഷണിയിൽ ആണ്. എംഎൽഎ ആയതുകൊണ്ട് മാത്രമായിരിക്കാം വീട് ജപ്തി ചെയ്യാത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്