വ്യാജ സ്വര്‍ണക്കട്ടി നല്‍കി 6 ലക്ഷം രൂപ തട്ടി; അസം സ്വദേശികള്‍ പിടിയില്‍

JANUARY 9, 2025, 10:54 AM

കോഴിക്കോട്: വ്യാജ സ്വര്‍ണക്കട്ടി നല്‍കി കൊണ്ടോട്ടി സ്വദേശിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അസം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഇജാജുല്‍ ഇസ്ലാം (24), റെയ്സുദ്ദീന്‍ എന്ന റിയാജുദ്ദീന്‍ (27) എന്നിവരെയാണ് നടക്കാവ് പൊലീസ് തൃശൂരില്‍ നിന്ന് പിടികൂടിയത്.

പരാതിക്കാരനുമായി പരിചയത്തിലായ പ്രതികള്‍ 2024 ജനുവരിയിലാണ് വ്യാജ സ്വര്‍ണക്കട്ടി നല്‍കി പണം അപഹരിച്ചത്. വിപണി വിലയേക്കാള്‍ കുറഞ്ഞവിലയില്‍ 540 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി നല്‍കാമെന്നും ഇതിന് 12 ലക്ഷം രൂപ വിലവരുമെന്നുമായിരുന്നു പ്രതികള്‍ പരാതിക്കാരനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തുവെച്ച് സ്വര്‍ണക്കട്ടിയുടെ ചെറിയൊരു ഭാഗം പരാതിക്കാരന് മുറിച്ച് നല്‍കി. പരിശോധിച്ചപ്പോള്‍ ഈ ഭാഗം സ്വര്‍ണമാണെന്ന് മനസിലായി. തുടര്‍ന്ന് ആറുലക്ഷം രൂപ നല്‍കി. പിന്നാലെ വ്യാജ സ്വര്‍ണക്കട്ടി നല്‍കി പ്രതികള്‍ മുങ്ങുകയായിരുന്നു.

സംഭവത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയ പ്രതികളിലൊരാള്‍ മാസങ്ങള്‍ക്ക് ശേഷം ഈ ഫോണ്‍ ഓണ്‍ ചെയ്തതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam