കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പരാതിക്കാരിയായ നടി ഹണി റോസ്.
നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് നടി ഹണി റോസ് പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പറയാനുള്ളതെന്നും നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും ഹണി റോസ് പറഞ്ഞു.
14 ദിവസത്തേക്കാണ് ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തത്. ദേഹാസ്വാസ്ഥ്യവും ഉയർന്ന രക്ത സമ്മർദവുമുണ്ടെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. കോടതി മുറിയിൽ വിശ്രമിക്കാൻ നിർദേശവും നൽകി.
ബോബിയെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്