വാഷിംഗ്ടണ്‍: കാലിഫോര്‍ണിയ കാട്ടുതീയുടെ അതിമാരകത കണക്കിലെടുത്ത് ഈ ആഴ്ച ഇറ്റലിയിലേക്കുള്ള നയതന്ത്ര സന്ദര്‍ശനം റദ്ദാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ യുഎസില്‍ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച ലോസ് ഏഞ്ചല്‍സില്‍ നിന്ന് മടങ്ങിയെത്തിയ പ്രസിഡന്റ്, പോലീസ്, ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്റെ അവസാന വിദേശ യാത്രയായിരുന്നു ഇറ്റലിയിലേക്കുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല എന്നിവരുമായുള്ള കൂടിക്കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രസിഡന്റിന്റെ ഇറ്റലി യാത്ര. ഈ മാസം 20 ന് ബൈഡന്‍, ട്രംപിന് അധികാരം കൈമാറാനിരിക്കുകയാണ്.
ലോസ് ആഞ്ചലസ് കൗണ്ടിയില്‍, ഒന്നിലധികം സ്ഥലങ്ങളില്‍ വന്‍തോതില്‍ തീ പടരുകയാണ്. പതിനായിരക്കണക്കിന് ആളുകളെ ഇതിനകം വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കുന്നതിനും പുനര്‍നിര്‍മ്മാണത്തിന് സഹായിക്കുന്നതിനും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കുന്നതിനും എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്