ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സ് ഏരിയയിലെ ശക്തമായ കാട്ടുതീയും ശക്തമായ കാറ്റും കാരണം സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡ് നോമിനേഷന്‍ പരിപാടി റദ്ദ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. സിനിമയിലെയും ടെലിവിഷനിലെയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ക്കാണ് സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡ്. ഇതിന്റ നോമിനേഷനുകള്‍ നടന്മാരായ ജോയി കിംഗും കൂപ്പര്‍ കോച്ചും ആതിഥേയത്വം വഹിക്കുന്ന ലൈവ് ഇവന്റിനില്‍ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നോമിനേഷനുകള്‍ പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കും.
ലോസ് ആഞ്ചല്‍സിലെ പസഫിക് പാലിസേഡ്‌സ് പരിസരങ്ങളിലും കാലിഫോര്‍ണിയയിലെ പസഡൈനയ്ക്ക് സമീപമുള്ള അല്‍താഡെനയിലും കാട്ടുതീ കനത്ത നാശനഷ്ടമാണ് വരുത്തിയത്. വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി. അതേസമയം ക്രിസ്റ്റന്‍ ബെല്‍ 31 ാമത് വാര്‍ഷിക അവാര്‍ഡ് ചടങ്ങിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 23 ന് 8 മണിക്ക് ലോസ് ആഞ്ചല്‍സിലെ ഷ്രൈന്‍ ഓഡിറ്റോറിയം ആന്റ് എക്‌സ്‌പോ ഹാളില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും . കഴിഞ്ഞ വര്‍ഷത്തെ ചടങ്ങ് ഇദ്രിസ് എല്‍ബയാണ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്