ബെംഗളൂരു: ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയത്തെ തുടർന്ന് കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഇത് തടയാൻ ശ്രമിച്ച മകളേയും അനന്തരവളേയും കൊലപ്പെടുത്തിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി 42കാരൻ. ബെംഗളൂരുവിലെ ജാലഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഭാര്യ ഭാഗ്യ(36), മകൾ നവ്യ(19), അനന്തരവൾ ഹേമാവതി(23)യെന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴേയ്ക്കും മൂന്നുപേരും മരിച്ചിരുന്നു.
ജാലഹള്ളി ക്രോസിലുള്ള വീട്ടിന്റെ തറയിലാണ് മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. കഴിഞ്ഞ ആറ് വർഷമായി ഈ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യ മറ്റൊരാളുമായി ബന്ധം പുലർത്തിയെന്നാണ് ഗംഗാ രാജു ആരോപിക്കുന്നത്. ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ അടിച്ചത് ചോദ്യം ചെയ്ത മകളും അനന്തരവളും തെറ്റ് തന്റെ ഭാഗത്താണെന്ന് പറഞ്ഞ് ഭാര്യയെ ന്യായീകരിച്ചതോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ഗംഗാ രാജു ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്