ന്യൂഡെല്‍ഹി: ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ തന്റെ മുഖ്യ എതിരാളിയായ ബിജെപിയുടെ പര്‍വേഷ് വര്‍മയെ ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) തലവന്‍ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടാണ് കെജ്രിവാള്‍ ആവശ്യമുന്നയിച്ചത്. മുന്‍ എംപിയായ പര്‍വേഷ് വര്‍മ വോട്ടര്‍മാര്‍ക്ക് പണം പരസ്യമായി വിതരണം ചെയ്തു എന്ന് ആരോപിച്ച കെജ്രിവാള്‍, അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
'ന്യൂഡെല്‍ഹി അസംബ്ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മ തൊഴില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു, പരസ്യമായി പണം വിതരണം ചെയ്യുന്നു ... തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴിലുള്ള അഴിമതി നടപടികളുടെ കീഴിലാണ് ഇവ വരുന്നത്... പര്‍വേഷ് വര്‍മ്മയെ മത്സരത്തില്‍ നിന്ന് തടയണം. അദ്ദേഹത്തിന്റെ വീട്ടില്‍ എത്ര പണമുണ്ടെന്ന് കണ്ടെത്താന്‍ റെയ്ഡ് നടത്തണം,'' തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ശേഷം അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
വോട്ടര്‍പട്ടികയില്‍ ബിജെപി വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നുവെന്ന ആരോപണം എഎപി മേധാവി ആവര്‍ത്തിച്ചു. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ 13,000 അപേക്ഷകളാണ് പുതിയ വോട്ടിനായി വന്നത്. ഇതര സംസ്ഥാനക്കാരെ കൊണ്ടുവന്ന് വ്യാജ വോട്ട് ചേര്‍ക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. വ്യാജവോട്ടുകള്‍ ചേര്‍ക്കാനുള്ള ചുമതല ഡെല്‍ഹിയിലെ 7 ബിജെപി എംപിമാര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്