പത്തനംതിട്ട: സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയെ തുടർന്ന് കോൺഗ്രസ് നേതാവ് അടൂർ മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ രാജിവെച്ചു.
അടൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതിലെ എതിർപ്പാണ് ബാബു ദിവാകരൻ്റെ രാജിക്ക് പിന്നിൽ.
മുൻ എം പി രമ്യാ ഹരിദാസിനെ കോൺഗ്രസ് അടൂരിൽ മത്സരിപ്പിക്കുമെന്ന ചർച്ചകൾക്കിടെയാണ് മണ്ഡലത്തിൽ സ്വാധീനമുള്ള കോൺഗ്രസിൻ്റെ പ്രമുഖനേതാവായ ബാബു ദിവാകരൻ രാജിവെച്ചിരിക്കുന്നത്.
അടൂരിൽ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയിൽ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരൻ്റെ ആവശ്യം. നേരത്തെ അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ്റെ പേരും പരിഗണിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭയിൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ബാബു ദിവാകരൻ. കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി കൂടിയാണ് ബാബു ദിവാകരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് നിയസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
'ഹലോ ബുള്‍ഡോസര്‍ ബുദ്ധി, താങ്കള്‍ ഒരു തമാശയാണ്'; വിവാദ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിനെ
'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?