എറണാകുളം: തൃപ്പൂണിത്തറ സീറ്റ് ട്വന്റി 20ക്ക് നൽകുന്നതിൽ ബിജെപിക്ക് അതൃപ്തി. അഖിൽ മാരാരെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കാനാണ് ട്വൻ്റി 20യിൽ ആലോചന. സീറ്റ് നൽകിയതിലെ പ്രശ്നം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകി.
എറണാകുളം ജില്ലയിൽ ആകെ 14 സീറ്റുകളാണുള്ളത്. ഇതിൽ ബിജെപിക്ക് വിജയസാധ്യതയേറെയുള്ള സീറ്റാണ് തൃപ്പൂണിത്തുറ.
നിലവിലെ എംഎൽഎ ആയ കെ. ബാബു ഇത്തവണ മത്സരിക്കാത്തതും തൃപ്പൂണിത്തുറയിൽ ബിജെപിക്ക് വിജയസാധ്യത കൂട്ടുന്നതാണ്. പക്ഷെ, സംസ്ഥാന - ജില്ലാ നേതൃത്വം സീറ്റ് ട്വൻ്റി 20ക്ക് വിട്ടുനൽകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
വിജയസാധ്യതയുള്ള സീറ്റ് കൂടിയാലോചനകളില്ലാതെ ട്വൻറി 20ക്ക് നൽകുന്നതിലാണ് ഒരു വിഭാഗം അതൃപ്തി അറിയിച്ചത്.
ഈ തീരുമാനം ഒരു ഗ്രൂപ്പിസത്തിൻ്റെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. അതുകൊണ്ട് ഒരു വിഭാഗം നേതാക്കളെ മത്സരിപ്പിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നേതൃത്വം എത്തിച്ചേർന്നതെന്നും ആരോപണമുയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?