കോഴിക്കോട്: ഐഎൻഎൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുക ഒരു സീറ്റിൽ മാത്രം. ഐഎൻഎൽ നേരത്തെ നാല് സീറ്റായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ഇത്തവണ കൂടുതൽ സീറ്റുകൾ നൽകില്ല എന്ന് അറിയിച്ചതോടെ കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റുകളിലേക്ക് ആവശ്യം ഒതുങ്ങി.
കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിൽ വീണ്ടും സ്ഥാനാർഥിയാകും. കാസർഗോഡും വള്ളിക്കുന്നിലും ഇടത് സ്വതന്ത്രരായി മത്സരിക്കും.
കാസർഗോഡ് ഷാനവാസ് പാദൂരും, വള്ളിക്കുന്നിൽ ജനപ്രിയ സ്വതന്ത്രനും സ്ഥാനാർഥിയാകും. 17ാം തീയതി പ്രവർത്തകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി പ്രവർത്തക കൺവെൻഷൻ ചേരാനും തീരുമാനം.
കഴിഞ്ഞ തവണ കാസർഗോഡ്, കോഴിക്കോട് സൌത്ത്, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലായിരുന്നു മത്സരിച്ചത്. അതിൽ കോഴിക്കോട് സൌത്തിൽ അഹമ്മദ് ദേവർകോവിലിന് മാത്രമാണ് ജയിക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്
ബി.ജെ.പി-സഭ ബന്ധത്തിൽ 'കരിനിഴൽ': പി.സി. ജോർജിന്റെ കടന്നാക്രമണവും ബി.ജെ.പിയുടെ തന്ത്രമാറ്റവും!
വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം