ലോസ് ആഞ്ചൽസ്: ദക്ഷിണ കാലിഫോർണിയ മേഖലയിലെ വൻ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ജനുവരി 17ന് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന 97ാമത് അക്കാദമി അവാർഡുകളുടെ നോമിനേഷൻ പ്രഖ്യാപനം ജനുവരി 19 ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്.
തീയതി മാറ്റങ്ങളെക്കുറിച്ച് അക്കാദമി സി.ഇ.ഒ ബിൽ ക്രാമറിൽ നിന്ന് അംഗങ്ങൾക്ക് ഇ-മെയിൽ അയച്ചു എന്നാണ് ലഭിക്കുന്ന വിവരം. ‘സതേൺ കാലിഫോർണിയയിലുടനീളമുള്ള വിനാശകരമായ തീപിടുത്തം ബാധിച്ചവർക്ക് അഗാധമായ അനുശോചനം അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ നിരവധി അംഗങ്ങളും വ്യവസായ സഹപ്രവർത്തകരും ലോസ് ആഞ്ചൽസ് പ്രദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ നിങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നാണ് മെയിലിൽ വ്യക്തമാക്കുന്നത്.
അതേസമയം ഓസ്കാർ നോമിനേഷൻ വോട്ടിങ്ങിനുള്ള സമയപരിധിയും ജനുവരി 14 വരെയാക്കി രണ്ടു ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്