കൊച്ചി: കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹിക മാധ്യമങ്ങൾ വഴി വലിയ രീതിയിലുള്ള അധിക്ഷേപങ്ങളാണ് നടി ഹണി റോസ് നേരിടുന്നത്.
ഇത്രയും കാലം പ്രതികരിക്കാതിരിക്കുന്ന താരം അധിക്ഷേപം അതിരു കടന്നപ്പോൾ നിയമപത്തിന്റെ വഴി തേടിയിരിക്കുകയാണ്.
പോരാട്ടത്തിന്റെ ആദ്യപടി എന്നോണം ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിലായിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിൽ കാര്യങ്ങൾ അവസാനിക്കുന്നില്ല എന്നാണ് താരം നൽകുന്ന സൂചന.
ന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് ഹണിയുടെ അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും.
അതേസമയം കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ഹണി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് അനുസരിച്ചാകും പൊലീസിന്റെ അടുത്ത നീക്കങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്