തിരുവനന്തപുരം: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കേസിൽ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിനിടെ വയനാട്ടിൽ നിന്നുമാണ് ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വാഹനത്തിന് കുറുകെ വാഹനമിട്ട് വാഹനത്തിൽ നിന്ന് വിളിച്ചിറക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വയനാട് റിസോർട്ടിലായിരുന്നു ബോബി ചെമ്മണ്ണൂർ.
കോയമ്പത്തൂരിലെ ജ്വല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് തീരുമാനിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ബോബിയും നടി ഹൻസികയും ചേർന്നാണ് ഉദ്ഘാടനം നടത്താനിരുന്നത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരിൽ ജ്വല്ലറി ഉദ്ഘാടനം നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്