ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട് 

JANUARY 8, 2025, 6:10 AM

കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്.

ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രൊമോഷൻ നൽകണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി.  ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. 

ആരോഗ്യ വിഭാഗം അസി. ഡയറക്ടർ ഡോ. ബി ഉണ്ണികൃഷ്ണൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ വിധി.  

vachakam
vachakam
vachakam

എന്നാൽ,   ഡോ. ബി ഉണ്ണികൃഷ്ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ചില്ല.

തുടർന്നാണ് കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സി ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻറെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam