തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നതായി റിപ്പോർട്ട്. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 58,000 കടന്നു.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയായി. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 120 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് രണ്ട് ദിവസംകൊണ്ട് വര്‍ദ്ധിച്ചത്.
അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5995 രൂപയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്