മുംബൈ: 500 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ സ്വന്തം അനുജനെ യുവാവ് കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. താനെയിലെ കല്യാൺ ഏരിയയിൽ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്.
മദ്യലഹരിയിലായിരുന്ന പ്രതി സലിം ഷമീമിന്റെ പോക്കറ്റില്‍ നിന്ന് അനുജന്‍ നസീം ഖാൻ അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. 32 വയസുകാരനായ യുവാവ് 27 വയസുകാരനായ അനുജനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രകോപിതനായ പ്രതിയും അനുജനും തമ്മില്‍ ഏറെ നേരത്തെ വാക്കു തര്‍ക്കമുണ്ടായി. വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കുറ്റകൃത്യം നടന്നതിനു ശേഷം ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുക്കുകയുമായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്