മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ മലയാളിയായ ആക്റ്റിവിസ്റ്റ് റോണ വില്‍സണ്‍, സുധീര്‍ ധാവ്‌ലെ എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്ന കേസില്‍ 2018 ല്‍ അറസ്റ്റിലായി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്.
ജസ്റ്റിസുമാരായ എ എസ് ഗഡ്കരിയുടെയും കമാല്‍ ഖാട്ടയുടെയും ഡിവിഷന്‍ ബെഞ്ച്, ഇരുവരുടെയും നീണ്ട ജയില്‍ വാസവും വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന വസ്തുതയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു.
രണ്ട് പ്രതികളും 2018 മുതല്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും കുറ്റങ്ങള്‍ പോലും പ്രത്യേക കോടതി ചുമത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകരായ മിഹിര്‍ ദേശായിയും സുദീപ് പാസ്‌ബോളയും വാദിച്ചിരുന്നു.
വില്‍സണോടും ധവാലെയോടും ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യം സമര്‍പ്പിക്കാനും വിചാരണയ്ക്കായി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു. ഈ ഘട്ടത്തില്‍ കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ടല്ല ഇടപെടുന്നതെന്നും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ 300-ലധികം സാക്ഷികളുണ്ടെന്നും അതിനാല്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് റോണ വില്‍സണ്‍ സമര്‍പ്പിച്ച താല്‍ക്കാലിക ജാമ്യാപേക്ഷ ഡിസംബറില്‍ പ്രത്യേക എന്‍ഐഎ കോടതി തള്ളിയിരുന്നു.
2017 ഡിസംബര്‍ 31-ന് പൂനെയില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് കോണ്‍ക്ലേവിന് പിന്നാലെ പൂനെ ജില്ലയിലെ കൊറേഗാവ്-ഭീമയില്‍ ദലിതുകളും മറാഠകളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നതെന്ന് പൂനെ പൊലീസ് അവകാശപ്പെട്ടിരുന്നു. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുത്തു. കേസില്‍ അറസ്റ്റിലായ 16 പേരില്‍ പലരും ഇപ്പോള്‍ ജാമ്യത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്